കെ.പി.സി.സി നേതൃത്വത്തില്‍ സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം ആഘോഷം: സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബര്‍ രണ്ടിന് തുറയൂരില്‍


പേരാമ്പ്ര: കേരളാ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷിക ആഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഗാന്ധി ജയന്തി ദിനത്തില്‍ തുറയൂര്‍ പഞ്ചായത്തിലെ പാക്കനാര്‍ പൂരം ഗാന്ധി സദനത്തില്‍ നടക്കും. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ എന്നിവര്‍ പങ്കെടുക്കും.

സ്വാഗതസംഘം രൂപീകരണയോഗം ഡി.സി.സി പ്രസിഡണ്ട് കെ. പ്രവീണ്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറല്‍ സെക്രട്ടറി ഇ. അശോകന്‍ അധ്യക്ഷത വഹിച്ചു. യു രാജീവന്‍, പി.എം. നിയാസ്, സത്യന്‍ കടിയങ്ങാട്, രത്‌നവല്ലി, മുനീര്‍ എരവത്ത്, കെ.പി. വേണുഗോപാല്‍, രാജേഷ് കീഴരിയൂര്‍ എന്നിവര്‍ സംസാരിച്ചു.