കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായി കോഴിക്കോട് നിന്നും ജയന്തും പി.എം നിയാസും
കോഴിക്കോട്: കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായി കോഴിക്കോട് ജില്ലയില്‍ നിന്ന് അഡ്വ. പി.എം നിയാസും അഡ്വ. കെ. ജയന്തും. തുടര്‍ച്ചയായി രണ്ടാം തവണയാണ് നിയാസ് ഈ സ്ഥാനത്തേക്ക് എത്തുന്നത്.
2001-2007 കാലഘട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ല പ്രസിഡന്റായിരുന്നു ജയന്ത്. 2005ല്‍ കെ.പി.സി.സി അംഗവുമായി. ഇടയ്ക്ക് പാര്‍ട്ടിയുമായി അകന്നുനിന്നിരുന്ന ജയന്ത് 2011-18 കാലഘട്ടത്തിലും കെ.പി.സി.സി ജനറല്‍ സെക്രട്ടറിയായിരുന്നു. അപ്രതീക്ഷിതമായാണ് ജയന്ത് വീണ്ടും ജനറല്‍ സെക്രട്ടറി സ്ഥാനത്തെത്തുന്നത്.
കോണ്‍ഗ്രസ് നേതാവും ഐ.എന്‍.ടി.യു.സി അമരക്കാരനുമായിരുന്ന കെ. സാദിരിക്കോയയുടെ മകനാണ് നിയാസ്. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബേപ്പൂരില്‍ പി.എ മുഹമ്മദ് റിയാസിനെതിരെ മത്സരിച്ചിരുന്നു. പത്ത് വര്‍ഷമായി ഐ.എന്‍.ടി.യു.സി സംസ്ഥാന എക്‌സിക്യുട്ടീവ് അംഗമാണ്.