കെ.പി.എ.സി ലളിത ആശുപത്രിയില്‍; ആരോഗ്യസ്ഥിതിയില്‍ പുരോഗതി


കൊച്ചി: കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടി കെ.പി.എ.സി ലളിതയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. കുറച്ചുദിവസമായി ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് അവര്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അവിടെ നിന്നും ഞായറാഴ്ച കൊച്ചിയിലേക്ക് മാറ്റുകയായിരുന്നു. വിദഗ്ധ ഡോക്ടര്‍മാരുടെ പരിചരണത്തിലാണ് അവരിപ്പോഴും.

കെ.പി.എ.സി ലളിതയുടെ നില മെച്ചപ്പെട്ടിട്ടുണ്ടെന്നും പ്രായവും ആരോഗ്യവും കണക്കിലെടുത്തുമാത്രമേ തുടര്‍ചികിത്സയില്‍ തീരുമാനമെടുക്കൂവെന്നുമാണ് അമ്മ ജനറല്‍ സെക്രട്ടറിയും അഭിനേതാവുമായ ഇടവേള ബാബു പറഞ്ഞത്.

ആരോഗ്യപ്രശ്‌നങ്ങള്‍ വിടാതെ പിന്തുടരുന്നുണ്ടെങ്കിലും ടെലിവിഷന്‍ രംഗത്തും സിനിമയിലും കെ.പി.എ.സി ലളിത സജീവമായിരുന്നു. അടുത്തിടെ ഒരു തമിഴ് ചിത്രത്തില്‍ അഭിനയിച്ചിരുന്നു. അവിടെനിന്ന് തിരിച്ചുവന്നതിനുശേഷമാണ് രോഗം മൂര്‍ച്ഛിച്ചത്.