കെ.പി.ഉമ്മര്‍ പുരസ്‌കാരം കൂത്താളി സ്വദേശി ബ്രിജേഷ് പ്രതാപിന്
പേരാമ്പ്ര: കെ.പി.ഉമ്മര്‍ പുരസ്‌കാരം കൂത്താളി സ്വദേശി ബ്രിജേഷ് പ്രതാപിന്. ഇന്ത്യയിലും വിദേശത്തും നടന്ന നിരവധി ചലച്ചിത്രമേളകളിലായി നൂറാളോം അവാര്‍ഡുകള്‍ നേടിയ ‘യക്ഷി’ എന്ന ഹ്രസ്വ സിനിമയുടെ തിരക്കഥാകൃത്തും സംവിധായകനുമാണ് ബ്രിജേഷ്.
ചലച്ചിത്ര നടന്‍ കെ.പി.ഉമ്മര്‍ അനുസ്മരണ വേദിയാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. ശനിയാഴ്ച വൈകീട്ട് നാല് മണിക്ക് കണ്ണൂരില്‍ വച്ചാണ് അവാര്‍ഡ് സമ്മാനിക്കുകയെന്ന് ജൂറി ചെയര്‍മാനായ സംവിധായകന്‍ മോഹന്‍ കുപ്ലേരി, രക്ഷാധികാരി ഡോ. ഷാഹുല്‍ ഹമീദ്, ചെയര്‍മാന്‍ എം.ടി.പ്രകാശന്‍, ജനറല്‍ കണ്‍വീനര്‍ റഹീം പൂവാട്ടുപറമ്പ് എന്നിവര്‍ അറിയിച്ചു.