കെ.പി അനില്‍കുമാറിന് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ സി.പി.എമ്മിന്റെ ഉജ്ജ്വല സ്വീകരണം (വീഡിയോ)
കോഴിക്കോട്: കെ.പി അനില്‍കുമാറിന് സി.പി.എമ്മിന്റെ നേതൃത്വത്തില്‍ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ഉജ്ജ്വല സ്വീകരണം. ഇന്നലെയാണ് കെ.പി അനില്‍കുമാര്‍ എ.കെ.ജി സെന്ററിലെത്തി ഇനി കോണ്‍ഗ്രസ് വിട്ട് സി.പി.എമ്മിനൊപ്പമാണെന്ന് പ്രഖ്യാപിച്ചത്. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന് ഉള്‍പ്പെടെയുള്ളവര്‍ അദ്ദേഹത്തെ ചുവന്ന ഷാള്‍ അണിഞ്ഞാണ് പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തത്.
അതിന് ശേഷം കോഴിക്കോട്ടേക്ക് തിരിക്കുകയായിരുന്നു. ഇന്ന് രാവിലെ കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലിറങ്ങിയ കെ.പി അനില്‍കുമാറിന് ജില്ലാസെക്രട്ടറി പി.മോഹനന് മാസ്റ്റര്‍, എ.പ്രദീപ് കുമാര്‍, എന്നീ നേതാക്കളുടെ നേതൃത്വത്തിലാണ് സ്വീകരണമൊരുക്കിയത്.
സംശുദ്ധമായ രാഷ്ട്രീയം, ആത്മാഭിമാനം ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയം, സത്യസന്ധമായ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കാനാണ് താന്‍ ആഗ്രഹിക്കുന്നത്. അതിന് സി.പി.എമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് കെ.പി അനില്‍കുമാര്‍ വ്യക്തമാക്കി.
വീഡിയോ കാണാം