കെ.പി.അനില്‍കുമാറിനെ കോണ്‍ഗ്രസിൽ നിന്ന് താത്കാലികമായി സസ്പെന്റ് ചെയ്തു


കോഴിക്കോട്: ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് പ്രതിഷേധം ഉയർത്തിയ നേതാക്കളെ കോൺഗ്രസ് സസ്പെന്റ് ചെയ്തു. പുനഃസംഘടനയുമായി ബന്ധപ്പെട്ട് പാർട്ടി അച്ചടക്കം ലംഘിച്ച് ദൃശ്യമാധ്യമങ്ങളിലൂടെ പരസ്യപ്രതികരണം നടത്തിയ മുൻ എംഎൽഎ കെ.ശിവദാസൻ നായരേയും മുൻ കെപിസിസി ജനറൽ സെക്രട്ടറി കെ.പി. അനിൽകുമാറിനേയും പാർട്ടിയിൽ നിന്നും താത്കാലികമായി സസ്പെന്റ് ചെയ്തതായി കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ അറിയിച്ചു.

യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡണ്ടായിരുന്ന കെ.പി. അനിൽകുമാർ 2011 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ കൊയിലാണ്ടി മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ചിട്ടുണ്ട്. നേരത്തെ ഐ ഗ്രുപ്പുകാരനായി അറിയപ്പെട്ടിരുന്ന അനിൽകുമാർ പിന്നീട് ഗ്രൂപ്പ് മാറിയിരുന്നു.