കെ.ദാസനെയും, എ.പ്രദീപ് കുമാറിനെയും വീണ്ടും മത്സരിപ്പിക്കാൻ സാധ്യത; സംസ്ഥാന സെക്രട്ടറിയേറ്റിനോട് അനുമതി തേടാൻ ജില്ലകമ്മറ്റി
കൊയിലാണ്ടി: ജില്ലയിലെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ കോഴിക്കോട് ജില്ല സെക്രട്ടറിയേറ്റ് ധാരണയായതായി സൂചന. ഇന്ന് രാവിലെയാണ് ജില്ല സെക്രട്ടറിയേറ്റ് സ്ഥാനാർത്ഥി നിർണ്ണയത്തിനായി യോഗം ചേർന്നത്.
കൊയിലാണ്ടിയിൽ രണ്ട് തവണ പൂർത്തിയാക്കിയ കെ.ദാസന് ഒരു തവണ കൂടി അനുവദിക്കാൻ സംസ്ഥാന സെക്രട്ടറിയേറ്റിനോട് ആവശ്യപ്പെടാൻ തീരുമാനിച്ചതായാണ് സൂചന.
കോഴിക്കോട് നോർത്തിൽ മൂന്ന് തവണ മത്സരിച്ച എ.പ്രദീപ് കുമാറിനും ഇളവ് നൽകാൻ സംസ്ഥാന കമ്മറ്റിയോട് ആവശ്യപ്പെടും. പ്രദീപ്കുമാർ വന്നാൽ ചലചിത്ര സംവിധായകൻ രഞ്ജിത്ത് പിൻമാറും.
സിപിഎം സ്ഥാനാർത്ഥികളെ സംബന്ധിച്ച അന്തിമ തീരുമാനമെടുക്കുന്നത് സംസ്ഥാന സെക്രട്ടറിയേറ്റാണ്. രണ്ട് ദിവസത്തിനകം സ്ഥാനാർത്ഥികളുടെ പൂർണ്ണ ചിത്രം പുറത്തു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.