കെ.കെ.ശൈലജയെ ഒഴിവാക്കിയതില്‍ അതൃപ്തി പ്രകടിപ്പിച്ച് ഇടതു സഹയാത്രികരടക്കമുള്ള പ്രമുഖര്‍ രംഗത്ത്.
തിരുവനന്തപുരം: കെകെ ശൈലജയെ ഒഴിവാക്കിയതില്‍ പ്രതിഷേധം. ‘പെണ്ണിനെന്താ കുഴപ്പം’. എന്ന് തുടങ്ങുന്ന നിയമസഭയെ കെ.കെ ശൈലജയുടെ തീപ്പൊരി പ്രസംഗത്തിലെ ഈ ഭാഗം കേരളത്തിലെ സ്ത്രീസമൂഹം ഏറ്റുപിടിച്ചതാണ്. ഇപ്പോള്‍ അതേ വാചകം ചൊല്ലി റിമ കല്ലിങ്കല്‍ അടക്കമുള്ളവര്‍ രംഗത്ത്. ടീച്ചറമ്മ ഇല്ലാത്ത മന്ത്രിസഭയെ അംഗീകരിക്കാനാകാതെ നിലപാട് വ്യക്തമാക്കി #bringbackshailajateacher #bringourshailajateacherback എന്നീ ഹാഷ്ടാഗുകളോടെ ക്യാമ്പയിന് ഇപ്പോള്‍ തുടക്കമിട്ടിരിക്കുകയാണ്. ഇതില്‍ പങ്കാളികളാകുന്നത് സെലിബ്രിറ്റികള്‍ അടക്കമുള്ള പ്രമുഖരും.
റിമ കല്ലിങ്കലിന്റെ വാക്കുകള്‍ –
പെണ്ണിനെന്താ കുഴപ്പം..? റെക്കോര്‍ഡ് ഭൂരിപുക്ഷത്തോടെയുള്ള വിജയവും 5 വര്‍ഷത്തെ ലോകോത്തര ഭരണമികവിനും ഇല്ലാത്ത സ്ഥാനം സിപിഎമ്മില്‍ പിന്നെ എന്തിനാണുള്ളത്? പാര്‍ട്ടിയുടെ ജനകീയ മുഖമായതിന്, കഠിനാധ്വാനത്തിന് കെ.കെ ശൈലജ ടീച്ചറിന് ഇത് അനിവാര്യമാണ്’. രജിഷ വിജയന്‍, ഗീതു മോഹന്‍ദാസ്, രേവതി തുടങ്ങിയവരും നിലപാട് അറിയിച്ച് രംഗത്തെത്തി.