കെ.എ.എസ് പരീക്ഷയില്‍ റാങ്ക് നേടിയ പേരാമ്പ്ര സ്വദേശിനി ഡോ. അപര്‍ണ്ണ വില്‍സന് ജന്മനാടിന്റെ ആദരം


പേരമ്പ്ര: കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസ് (കെ.എ.എസ്) പരീക്ഷയില്‍ റാങ്ക് നേടിയ പേരാമ്പ്ര സ്വദേശിനി ഡോ. അപര്‍ണ്ണ വില്‍സന് ജന്മനാടിന്റെ ആദരം. പേരാമ്പ്ര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ എം.എല്‍.എ ടി.പി രാമകൃഷ്ണന്‍ അപര്‍ണ്ണയ്ക്ക് ഉപഹാരം നല്‍കി.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ് അധ്യക്ഷനായിരുന്നു. ജനപ്രതിനിധികളും രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലെ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു.

കല്ലോട് വെങ്കല്ലില്‍ നവീന്‍ ചന്ദ്രനാണ് അപര്‍ണ്ണയുടെ ഭര്‍ത്താവ്.