കെ.എസ്.ടി.യു ജില്ലാ അധ്യാപക വോളിയിൽ തോടന്നൂർ സബ് ജില്ല ചാമ്പ്യന്മാർ


പേരാമ്പ്ര: കേരള സ്കൂൾ ടീച്ചേർസ് യൂണിയൻ (കെ.എസ്.ടി.യു) കോഴിക്കോട് ജില്ലാ കമ്മിറ്റി കടിയങ്ങാട് സംഘടിപ്പിച്ച ഒന്നാമത് ജില്ലാ തല വോളി ബോൾ ടൂർണ്ണമെന്റിൽ തോടന്നൂർ സബ് ജില്ല
ചാമ്പ്യൻമാരായി. കൊടുവള്ളി സബ് ജില്ല റണ്ണേഴ്സ് അപ്പും കുന്നുമ്മൽ സബ് ജില്ല സെക്കൻഡ് റണ്ണേഴ്സ് അപ്പുമായി.

എ.പി.സൂപ്പി മാസ്റ്റർ സ്മാരക എവർ റോളിംഗ് ട്രോഫി മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ.അസീസ് വിതരണം ചെയ്തു. മണ്ടോടി ബഷീർ അധ്യക്ഷത വഹിച്ചു.

ടി.പി.ഗഫൂർ, കല്ലൂർ മുഹമ്മദലി, കെ.എം.എ.നാസർ, കിളിയമ്മൽ കുഞ്ഞബ്ദുള്ള, ടി.കെ.മുഹമ്മദ്‌ റിയാസ്, കെ.പി.ഷംസീർ, ശിഹാബ് കന്നാട്ടി, ടി.പി.സാജിദ്, എം.ഷഫീഖ്, കെ.ടി.അബ്ദുൽ ലത്തീഫ്, ടി.ജമാലുദ്ദീൻ, ടി.കെ.അബ്ദുൽ കരീം, എ.കെ.അബ്ദുള്ള, പി.വി.നൗഷാദ്, കെ.കെ.സി.കുഞ്ഞബ്ദുള്ള, ടി.നാസർ, ടി.പി.ഹസ്സൻ, അനീസ് മടവൂർ, കെ.സി.ഇസ്മായിൽ, സൗഫി താഴേക്കണ്ടി, നിസാർ എം.കെ എന്നിവർ സംസാരിച്ചു.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.