കെ.എസ്.ടി.എ പേരാമ്പ്ര ഉപജില്ലാ സമ്മേളനം കായണ്ണ ബസാറില്‍ നടക്കും


പേരാമ്പ്ര: കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ (കെ.എസ്.ടി.എ) പേരാമ്പ്ര ഉപജില്ലാ സമ്മേളനം കായണ്ണ ബസാറില്‍ നടക്കും. കായണ്ണ ബസാറിലെ ഇ.എം.എസ് ഓഡിറ്റോറിയത്തില്‍ വച്ച് ഞായറാഴ്ചയാണ് സമ്മേളനം നടക്കുക.

പൂര്‍ണ്ണമായും കൊവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ച് നടക്കുന്ന സമ്മേളനം കെ.എസ്.ടി.എ സംസ്ഥാന കമ്മിറ്റി അംഗം സജീഷ് നാരായണന്‍ നിര്‍വ്വഹിക്കും.

സ്വാഗതസംഘം യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ. ശശി ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.എ ജില്ലാ വൈസ് പ്രസിഡന്റ് കെ.പി. രാജന്‍, ഉപജില്ലാ സെക്രട്ടറി കെ. സജീവന്‍, പ്രസിഡന്റ് കെ.കെ. അബൂബക്കര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.കെ. രജിത, എ.സി. സതി, എം.എം. രാമചന്ദ്രന്‍, എ.സി. ശരണന്‍, കെ.വി.സി. ഗോപി, പി.പി. സജീവന്‍, കെ. രമേശന്‍ എന്നിവര്‍ സംസാരിച്ചു.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


പേരാമ്പ്ര ന്യൂസ് ഡോട് കോമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാട്ട്‌സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.