കെ.എസ്.ടി.എ കോഴിക്കോട് ജില്ലാ സമ്മേളനം ആരംഭിച്ചു


കോഴിക്കോട്: അധ്യാപക സംഘടനയായ കെ.എസ്.ടി.എ യുടെ ജില്ലാസമ്മേളനം ആരംഭിച്ചു.കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വെര്‍ച്ച്വല്‍ സംവിധാനം ഉപയോഗിച്ചാണ് ഇത്തവണത്തെ സമ്മേളനം ക്രമീകരിച്ചിരിക്കുന്നത്. കെ.എസ്.ടി. എ ജില്ലാ പ്രസിഡന്റ് ബി. മധു പതാക ഉയര്‍ത്തി. പ്രതിനിധി സമ്മേളനം സി.പി.ഐ.എം ജില്ലാ സെക്രട്ടറി പി.മോഹനന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ രണ്ട് ദിവസങ്ങളിലായാണ് സമ്മേളനം നടക്കുന്നത്.

ജില്ലാ പ്രസിഡന്റ് ബി.മധു അധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി വി.പി രാജീവന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ എന്‍ സന്തോഷ് കുമാര്‍ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.എം ഷീജ അനുശോചന പ്രമേയവും, ആര്‍.എം രാജന്‍ രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു. സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം എം.എസ് പ്രശാന്ത് സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

എഫ്.എസ്.ഇ ടി.ഒ ജില്ലാ സെക്രട്ടറി പി.പി.സന്തോഷ് കുമാര്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു. ഡെപ്യൂട്ടി മേയര്‍ മുസാഫര്‍ അഹമ്മദ് സ്വാഗതവും ജില്ലാ വൈസ് പ്രസിഡന്റ് ടി.വി ഗോപാലന്‍ നന്ദിയും പറഞ്ഞു.

 

‘മത നിരപേക്ഷ വികസിത കേരളം, കരുത്താകുന്ന ജനകീയ വിദ്യാഭ്യാസം’ കെ.എസ്.ടി.എ മുപ്പതാം കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായ പൊതുസമ്മേളനം സി.കെ ശശീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.രാഘവന്‍, സംസ്ഥാന എക്‌സി.അംഗം ടി.കെ അരവിന്ദാക്ഷന്‍ തുടങ്ങിയവര്‍ പൊതുസമ്മേളനത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു.

ഞായറാഴ്ചയും സമ്മേളനം തുടരും.ഇന്ന് നടക്കുന്ന സാംസ്‌ക്കാരിക സമ്മേളനം ഡോ.അനില്‍ ചേലമ്പ്ര ഉദ്ഘാടനം ചെയ്യും. പുതിയ കമ്മിറ്റിയെയും ഭാരവാഹികളെയും തെരഞ്ഞെടുത്ത് സമ്മേളനം വൈകീട്ട് സമാപിക്കും.