കെ.എസിൻ്റെ സമർപ്പിത ജീവിതം തലമുറകൾക്ക് പ്രചോദനമാവും: പി.കെ. കുഞ്ഞാലിക്കുട്ടി


പേരാമ്പ്ര: മുസ്‌ലിം ലീഗിനും പൊതുസമൂഹത്തിനുമായി തന്റെ ജീവിതം സമർപ്പിച്ച കെ.എസ് മൗലവിയുടെ സുകൃതങ്ങൾ തലമുറകൾക്ക് പ്രചോദനവും മാതൃകയുമാണെന്ന് മുസ്‌ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറിയും പ്രതിപക്ഷ ഉപനേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.പേരാമ്പ്ര നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മറ്റി വെള്ളിയൂർ ഹിമായ ഓഡിറ്റോറിയത്തിൽ കെ.എസ് മൗലവിക്ക് നൽകിയ സ്നേഹാദരം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആർ.കെ മുനീർ അധ്യക്ഷത വഹിച്ചു.

ഉമ്മർ പാണ്ടികശാല, എം.എ റസാഖ്, അഹമ്മദ് പുന്നക്കൽ, എസ്. പി കുഞ്ഞമ്മദ്, സി.പി.എ അസീസ്, മിസ്ഹബ് കീഴരിയൂർ, ആവള ഹമീദ്, ഒ. മമ്മു, മുനീർ കുളങ്ങര, പി. ടി അഷ്റഫ്, ആനേരി നസീർ, വി. പി റിയാസുസ്സലാം, പി.സി മുഹമ്മദ് സിറാജ്, ശിഹാബ് കന്നാട്ടി,നിയാസ് കക്കാട്, കെ. മറിയം ടീച്ചർ,സൗഫി താഴെക്കണ്ടി, ഷർമ്മിന കോമത്ത്, മമ്മു ചേറമ്പറ്റ സംസാരിച്ചു. ടി.കെ.എ ലത്തീഫ് സ്വാഗതവും എം.കെ.സി കുട്ട്യാലി നന്ദിയും പറഞ്ഞു.ടി.പി നാസർ ഖിറാഅത്ത് നടത്തി.