കെ.എം.സി.സി യുടെ
സേവന രാഷ്ട്രീയം ശ്രദ്ധേയം; കെ.മുരളീധരൻ


കൊയിലാണ്ടി: പൊതു പ്രവർത്തന രംഗത്ത് കെ.എം.സി.സി ഉൾപ്പെടെ പ്രവാസി സംഘടനകൾ നടത്തുന്ന സേവന പ്രവർത്തനങ്ങൾ ശ്രദ്ധേയമാണെന്ന് വടകര പാർലമെന്റംഗം കെ.മുരളീധരൻ അഭിപ്രായപ്പെട്ടു. കുവൈത്ത് കെ.എം.സി.സി മണ്ഡലം കമ്മിറ്റി കൊയിലാണ്ടി സി.എച്ച് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച കോവിഡ് ദുരിതാശ്വാസ ഫണ്ട് വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോവിഡ് ദുരന്ത കാലത്ത് പ്രവാസികൾ അനുഭവിച്ച വിഷമതകൾ കേന്ദ്ര – കേരള സർക്കാരുകൾ പരിഗണിച്ചതേയില്ല. വിദേശത്തു പണിയെടുത്തു നാടിന്റെ പുരോഗതിക്കായി വലിയ സംഭാവന നൽകുന്ന പ്രവാസികളോട് സർക്കാർ കാണിച്ചത് നന്ദികേടാണ്. വിദേശങ്ങളിൽ കുടുങ്ങിക്കിടന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ ചാർട്ടേർഡ് ഫ്‌ളൈറ്റ് ഏർപ്പാട് ചെയ്യാൻ കെ.എം.സി.സി അടക്കമുള്ള പ്രവാസി സംഘടനകൾ തയ്യാറായിട്ടും അനുമതി നൽകാതെ കേന്ദ്രവും കേരളവും വൈകിപ്പിച്ചു. അദ്ദേഹം ഓർമ്മിപ്പിച്ചു.

മുസ്ലിം ലീഗ് കൊയിലാണ്ടി മണ്ഡലം പ്രസിഡന്റ് ഹുസ്സൈൻ ബാഫഖി തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് നേതാവും മുൻ പി.എസ്.സി മെമ്പറുമായ ടി.ടി.ഇസ്മായിൽ, കെ.പി.സി.സി സെക്രട്ടറി എൻ.സുബ്രഹ്മണ്യൻ, വി.പി.ഇബ്രാഹിം കുട്ടി, എൻ.പി.അബ്ദുസ്സമദ്, റഷീദ് വെങ്ങളം, സി.കെ.വി.യൂസുഫ്, കെ.പി.ഇമ്പിച്ചി മമ്മു, അലി കൊയിലാണ്ടി, മഠത്തിൽ അബ്ദുറഹിമാൻ, ഫാസിൽ കൊല്ലം, സാലിഹ് ബാത്ത , ബഷീർ മേലടി, അബ്ദുൽ ബാസിത്ത്, മുഹമ്മദലി, സലീന, മജീദ് നന്തി, ടി.വി.ലത്തീഫ്, നൗഫൽ നന്തി, കാസിം അബ്ദുല്ല എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഫാറൂഖ് ഹമദാനി സ്വാഗതവും കോർഡിനേറ്റർ അമേത്ത് കുഞ്ഞമ്മദ് നന്ദിയും പറഞ്ഞു.