കെഎസ്ഇബി കരാര്‍ തൊഴിലാളി ഇലക്ട്രിക് പോസ്റ്റില്‍ നിന്നും വീണ് മരിച്ചു; കൂത്താളി സ്വദേശി രാകേഷാണ് മരിച്ചത്‌


പേരാമ്പ്ര: ജോലിക്കിടെ ഇലക്ട്രിസ്റ്റി പോസ്റ്റില്‍ നിന്നും വീണ് പരിക്കേറ്റ കെഎസ്ഇബി കരാര്‍ തൊഴിലാളി മരിച്ചു. കൂത്താളി ആശാരിമുക്ക് വടക്കേ മൊട്ടമ്മല്‍ രാകേഷ് (34) ആണ് മരിച്ചത്. കടിയങ്ങാട് കിഴക്കയില്‍ മീത്തല്‍ നാണുവിന്റെയും രാധയുടേയും മകനാണ്.

കക്കട്ടില്‍ ഭാഗത്ത് ജോലിക്കിടെ പോസ്റ്റില്‍ നിന്നും വീഴുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രേഖ, രാജേഷ് (ബംഗലുരു) എന്നിവര്‍ സഹോദരങ്ങളാണ്.