കെഎസ്ഇബിയുടെ അനാസ്ഥ; ഇലക്ട്രിക്ക് ലൈനിലേക്ക് വിഴാറായ തെങ്ങ് ഉടന്‍ മുറിച്ച് മാറ്റണമെന്ന് യൂത്ത് ലീഗ്
പേരാമ്പ്ര: അരിക്കുളം പഞ്ചായത്തില്‍ ഇലക്ടിക്ക് ലൈനിലേക്ക് ചരിഞ്ഞ് നില്‍ക്കുന്ന തെങ്ങ് മുറിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് എക്കാട്ടൂര്‍ ശാഖാ യൂത്ത് ലീഗ് കമ്മിറ്റി രംഗത്ത്. മൂന്നാം വാര്‍ഡില്‍ കാവുംന്തറ കച്ചേരിരിതാഴ റോഡില്‍ കാരയാട് നടുക്കണ്ടിതാഴത്താണ് അപകടഭീഷണിയുയര്‍ത്തി തെങ്ങ് നില്‍ക്കുന്നത്.
തെങ്ങ് ഏത് സമയത്തും വീഴാറായി നിലയിലാണ്. തെങ്ങ് മുറിച്ച് മാറ്റില്ലെങ്കില്‍ വലിയ ഒരപടകത്തിന് സാദ്ധ്യതയുണ്ട്. ഇലക്ട്രിക്ക് പോസ്റ്റിനു നേരെ ചരിഞ്ഞ തെങ്ങ് നാടിനു ഭീഷണിയിട്ട് കാലമേറെയായി. പലപ്പോഴായി സ്ഥലമുടമ കെഎസ്ഇബി ജീവനക്കാരെ ബന്ധപ്പെട്ടെങ്കിലും അവരുടെ ഭാഗത്ത് നിന്നും നിരുത്തരവാദപരമായ നിലപാട് ആണ് ഉണ്ടായത്. വാര്‍ഡ് മെമ്പറുടെ ശ്രദ്ധയില്‍ ഈ പ്രശ്‌നം കൊണ്ടുവന്നെങ്കിലും ഇതുവരെ ഒരുനടപടിയും ഉണ്ടായിട്ടില്ല.
എത്രയും പെട്ടെന്ന് മുറിച്ചുമാറ്റിയില്ലെങ്കില്‍ വലിയ അപകടത്തിന് ഇത് വഴിയൊരുക്കുമെന്നും എത്രയും പെട്ടെന്ന് മരംമുറിച്ച് മാറ്റാനുള്ള കാര്യങ്ങള്‍ ചെയ്യണമെന്ന് ഏക്കാട്ടൂര്‍ ശാഖാ യൂത്ത് ലീഗ് കമ്മറ്റി അഭ്യര്‍ത്ഥിച്ചു.
ഈ വിഷയത്തില്‍ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകാനാണ് എക്കാട്ടൂര്‍ ശാഖാ യൂത്ത് ലീഗ് കമ്മിറ്റിയുടെ തീരുമാനം.