കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുകയായിരുന്ന വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമം; യുവാവിനെ കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തു


കൊയിലാണ്ടി: കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യുകയായിരുന്ന വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. കോഴിക്കോട് ഒളവണ്ണ നടുവീട്ടില്‍ ദിനേഷിനെയാണ് (45) കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തതത്.

കഴിഞ്ഞ ദിവസമാണ് സംഭവം. വടകരയില്‍ നിന്നു വരികയായിരുന്ന വിദ്യാര്‍ഥിനിയെ നന്തിയില്‍ വെച്ചാണ് പീഡിപ്പിക്കാന്‍ ശ്രമം നടത്തിയത്. എസ്‌ഐ ടി.കെ.ഷിജു, വനിതാ സിവില്‍ പോലീസ് ഓഫീസര്‍ ശ്രീലത എന്നിവരാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. പോക്സോ വകുപ്പ് ചേർത്ത് കേസെടുത്ത് ഇയാളെ റിമാൻഡ് ചെയ്തു.