കൃഷി സമ്മാൻ നിധി അട്ടിമറിക്കുന്ന സംസ്ഥാന സർക്കാരിനെതിരെ കീഴരിയൂരിൽ കർഷകമോർച്ചയുടെ നേതൃത്വത്തിൽ ധർണ്ണ സംഘടിപ്പിച്ചു
പേരാമ്പ്ര: രാജ്യത്തെ മുഴുവന്‍ കര്‍ഷകരെയും സഹായിക്കുന്നതിനായി നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പിലാക്കുന്ന കൃഷി സമ്മാന്‍ നിധി കേരളത്തില്‍ അട്ടിമറിച്ചുകൊണ്ട് സാധാരണക്കാരായ കര്‍ഷകരെ വഞ്ചിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നതെന്ന് ബിജെപി പേരാമ്പ്ര നിയോജക മണ്ഡലം പ്രസിഡണ്ട് വി.സി ബിനീഷ്.
കര്‍ഷകര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച താങ്ങുവില ഇപ്പോഴും കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ല കര്‍ഷകര്‍ വലിയ ദുരിതത്തിലാണ്.മലയോര മേഖലയിലെ കര്‍ഷകര്‍ക്ക് വന്യമൃഗങ്ങളുടെ ശല്യം കാരണം വലിയ നഷ്ടങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് ഇതിനൊന്നും സര്‍ക്കാറിന്റെഭാഗത്ത് നിന്നും ആവശ്യമായ നടപടികളൊന്നും സ്വീകരിക്കുന്നില്ല എന്നത് അങ്ങേയറ്റം അപലപനീയമാണ്. കര്‍ഷകര്‍ക്ക് വേണ്ടി രാജ്യം കാര്‍ഷിക ബില്ല് കൊണ്ട് വന്നപ്പോള്‍ നരേന്ദ്രമോദി യോടുള്ള രാഷ്ട്രീയ വിരോധത്താല്‍ നിയമസഭയില്‍ പ്രമേയം പാസാക്കിയ മുഖ്യമന്ത്രി സാധാരണക്കാരായ ഉള്ള കര്‍ഷകരുടെ ദുരിതം കാണണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കര്‍ഷകമോര്‍ച്ച സംസ്ഥാന വ്യാപകമായി നടക്കുന്ന കൃഷിഭവന്‍ ധര്‍ണ കീഴരിയൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കര്‍ഷക മോര്‍ച്ച കീഴരിയൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് അധ്യക്ഷത വഹിച്ച പരിപാടിയില്‍ കീഴരിയൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ.പി.ഭാസ്‌കരന്‍ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി കെ.പി.ശബരി യുവമോര്‍ച്ച പഞ്ചായത്ത് പ്രസിഡണ്ട് രമ്യേഷ്, പഞ്ചായത്ത് സെക്രട്ടറി സുജിത്ത് എന്നിവര്‍ സംസാരിച്ചു. ബാലന്‍ പാലപ്പറമ്പത്ത്, കെ.ടി ചന്ദ്രന്‍ ,മോഹനന്‍ എന്നിവര്‍ നേതൃത്വം നല്‍കി.