കൃഷിയില്‍ നിന്ന് ലഭിച്ച ആദായം ഉപയോഗിച്ച് കോങ്കോട്ടുമുക്കിലെ കര്‍ഷക സംഘം പാലിയേറ്റീവ് സെന്ററിന് കട്ടില്‍ നല്‍കി


മേപ്പയ്യൂര്‍: കൊവിഡ് കാലത്ത് നടത്തിയ കൃഷിയില്‍ നിന്നുള്ള ആദായം ഉപയോഗിച്ച് കര്‍ഷക സംഘം പാലിയേറ്റീവ് സെന്ററിന് കട്ടില്‍ വാങ്ങി നല്‍കി. കോങ്കോട്ടുമുക്കിലെ 24 അംഗ കര്‍ഷക സംഘമാണ് സുരക്ഷാ പാലിയേറ്റീവിന് കട്ടില്‍ വാങ്ങി നല്‍കിയത്.

കാളിയത്ത് ബഷീറിന്റെ രണ്ടേക്കറില്‍ നെല്ല്, കപ്പ എന്നിവ കൃഷി ചെയ്തതില്‍നിന്ന് കിട്ടിയ ലാഭവിഹിതത്തില്‍നിന്നാണ് മേപ്പയൂര്‍ സൗത്ത് സുരക്ഷ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് സെന്ററിന് കട്ടില്‍ നല്‍കിയത്. ചടങ്ങില്‍ കര്‍ഷക ഗ്രൂപ്പിനെ പ്രതിനിധീകരിച്ച് കെ കെ കുഞ്ഞിരാമന്‍, നൊട്ടിക്കണ്ടി രാഘവന്‍, കെ കെ എം നാരായണന്‍, പീടികയുള്ള പറമ്പില്‍ വിനോദന്‍, മൂന്നോടിയില്‍ രാജേഷ്, പി സി ദീപ, വത്സല കാളിയത്ത് മീത്തല്‍, അമ്മാളു കുഞ്ഞിപ്പറമ്പില്‍, നൊട്ടിക്കണ്ടി റീന എന്നിവര്‍ പങ്കെടുത്തു.

സി.പി.ഐ.എം മേപ്പയ്യൂര്‍ സൗത്ത് ലോക്കല്‍ സെക്രട്ടറി കെ രാജീവനും സുരക്ഷ പാലിയേറ്റീവ് രക്ഷാധികാരി കാളിയത്ത് ബഷീറും ചേര്‍ന്ന് കട്ടില്‍ ഏറ്റുവാങ്ങി. പാലിയേറ്റീവ് ഹോം കെയര്‍ കണ്‍വീനര്‍ കെ സത്യന്‍ കട്ടില്‍ കൈമാറി.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


പേരാമ്പ്ര ന്യൂസ് ഡോട് കോമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാട്ട്‌സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.