കൃഷിഭവനുകള്‍ കര്‍ഷക സൗഹൃദ കേന്ദ്രങ്ങളാവണം- എന്‍.കെ.വത്സന്‍


ചെറുവണ്ണൂര്‍: കേരളത്തിന്റെ പദ്ധതി വിഹിതത്തില്‍ സര്‍ക്കാര്‍ വലിയ തുക കൃഷിയ്ക്ക് വേണ്ടി മാറ്റിവെയ്ക്കുമ്പോള്‍ അവ നടപ്പിലാക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്ന കൃഷിഭവനുകള്‍ കര്‍ഷക സൗഹൃദ കേന്ദ്രങ്ങളായി മാറണമെന്ന് എല്‍.ജെ.ഡി.സംസ്ഥാന സെക്രട്ടറി എന്‍.കെ.വത്സന്‍ പറഞ്ഞു. ആവിശ്യമായ ജീവനക്കാരില്ലാത്ത ചെറുവണ്ണൂര്‍ കൃഷിഭവനു മുന്നില്‍ നടന്ന എല്‍.ജെ.ഡി പഞ്ചായത്ത് പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പദ്ധതി വിഹിതത്തിന്റെ 40% തുക ചെലവഴിക്കുന്ന കാര്‍ഷികമേഖലയില്‍ അവ നടപ്പിലാക്കാന്‍ സ്ഥിരമായി ഓഫീസറില്ല. കൂത്താളി കൃഷി ഓഫീസര്‍ക്കാണ് ചുമതല. കോഴിക്കോട് ജില്ലയിലെ മോഡല്‍ അഗ്രോ സര്‍വ്വീസ് സെന്റര്‍ ചെറുവണ്ണൂരിലാണ് പ്രവര്‍ത്തിക്കുന്നത്. ഇവിടെ യന്ത്രോപകരണങ്ങള്‍ മഴയും വെയിലും കൊണ്ട് നശിക്കുന്നു. നടീല്‍ വസ്തുക്കള്‍ മഴ കൊണ്ട് നശിച്ചു പോകുന്നു. ജീവനക്കാര്‍ അവരുടെ താല്പര്യത്തിനനുസരിച്ച് പവര്‍ത്തിക്കുന്ന്ു. അതിനെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളൊന്നും തയ്യാറാകുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

സി.പി.ഗോപാലന്‍ അദ്ധ്യക്ഷത വഹിച്ചു. എല്‍.ജെ.ഡി.ജില്ലാകമ്മിറ്റി അംഗം സി.സുജിത്ത്, എന്‍.കെ.കൃഷ്ണന്‍, സി.സുരേന്ദ്രന്‍ ,കെ. അപ്പുക്കുട്ടി മാസ്റ്റര്‍, കെ.രാജന്‍, ഇ.കെ.പ്രദീപ്കുമാര്‍, രമാദേവി നാഗത്ത്, നരേഷ്.ടി.പി, ചന്ദ്രന്‍. കെ, ഇ.കെ.പ്രദീപ്കുമാര്‍ എന്നിവര്‍ സംസാരിച്ചു. വി. മോഹന്‍ ദാസ് , രവീന്ദ്രന്‍.പി.പി, പി.കെ.ബാബു, ടി.പി .ശശിധരന്‍, വിജീഷ് കട്ടോത്ത്, രാജേഷ്.ഏ.വി എന്നിവര്‍ നേതൃത്വം നല്‍കി.