കൂരാച്ചൂണ്ട്-ബാലുശ്ശേരി റോഡില്‍ നടത്തിയ സര്‍വ്വേ പ്രഹസനമെന്ന് സി.പി.ഐ
കൂരാച്ചൂണ്ട്: കൂരാച്ചൂണ്ട്-ബാലുശ്ശേരി റോഡില്‍ മത്സ്യമാര്‍ക്കറ്റിന് സമീപം കള്‍വര്‍ട്ട് നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ സര്‍വ്വേ പ്രഹസനമെന്ന് സി.പി.ഐ ബ്രാഞ്ച് ആരോപിച്ചു. ഫുട്പാത്തില്‍ പോലും കച്ചവടം നടത്തുന്നത് അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്.
റോഡിന്റെ വീതി കുറയുന്നുവെന്ന നാട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് സര്‍വ്വേ നടത്തിയത്. രാവിലെ 11 മണിക്ക് എത്തുമെന്ന് പറഞ്ഞ സര്‍വ്വേ ഉദ്യോഗസ്ഥര്‍ വൈകിയാണ് എത്തിയത്.
സര്‍വ്വേ പൂര്‍ത്തിയാക്കിയ ശേഷം പോകണമെന്ന് പൊതുജനങ്ങളും പൊതുപ്രവര്‍ത്തകരും ഒന്നിച്ച് ആവശ്യപ്പെട്ടിട്ടും ഉദ്യോഗസ്ഥര്‍ കേള്‍ക്കാന്‍ കൂട്ടാക്കിയില്ലെന്നും സി.പി.ഐ ആരോപിച്ചു.
പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.