കൂരാച്ചുണ്ട് സ്വദേശി ജംഷീദിന്റെ ദുരൂഹ മരണം കേരള പോലീസ് അന്വേഷിക്കണമെന്ന് പ്രവാസി സംഘം


കൂരാച്ചുണ്ട്: കൂരാച്ചുണ്ട് വട്ടച്ചിറയിലെ ഉള്ളിക്കാന്‍ കുഴിയില്‍ മുഹമ്മദിന്റെ മകന്‍ ജംഷീദിന്റെ ദുരൂഹ മരണം സംബന്ധിച്ച് കേരള പോലീസ് അന്വേഷണം നടത്തണമെന്ന് കേരള പ്രവാസി സംഘം കൂരാച്ചുണ്ട് പഞ്ചായത്ത് കണ്‍വെന്‍ഷന്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

ഒന്നര മാസം മുമ്പ് ഒമാനില്‍ നിന്നും നാട്ടിലെത്തിയതാണ് ജംഷീദ്. ശനിയാഴ്ച സുഹൃത്തുക്കള്‍ ബാഗ്ലൂര്‍ ടൂറിനാണെന്നും പറഞ്ഞ് വീട്ടില്‍ നിന്നും ഇറക്കിക്കൊണ്ടു പോവുകയായിരുന്നു. നാല് ദിവസം കഴിഞ്ഞ് ജംഷീദിന്റെ മരണ വാര്‍ത്തയാണ് വീട്ടുകാര്‍ അറിയുന്നത്. റെയില്‍വേ ട്രാക്കില്‍ മരണപ്പെട്ട നിലയിലാണ് മൃതശരീരം കണ്ടത്. മയക്ക് മരുന്നുമായി ബാലുശ്ശേരി പോലീസ് കഴിഞ്ഞ മാസം പിടികൂടിയ പ്രതി കൂടി അടങ്ങുന്ന സംഘമാണ് ജംഷീദിനെ ബാഗ്ലൂരിലേക്ക് കൊണ്ട് പോയത്. ഇക്കാര്യങ്ങളെല്ലാം അന്വേഷണ വിധേയമാക്കണമെന്ന് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു .