കൂരാച്ചുണ്ട് സിഎച്ച്‌സിയിലെ സ്‌പോട്ട് വാക്‌സിനേഷന്‍ അട്ടിമറിക്കുന്ന യൂത്ത് കോണ്‍ഗ്രസിന്റെ നീക്കത്തിനെതിരെ കൂരാച്ചുണ്ട് ഡിവൈഎഫ്‌ഐ മേഖല കമ്മിറ്റി


പേരാമ്പ്ര: കൂരാച്ചുണ്ട് സിഎച്ച്‌സിയില്‍ അനുവദിക്കപ്പെടുന്ന സ്‌പോട്ട് വാക്‌സിനേഷന്‍ അട്ടിമറിച്ച് സ്വന്തക്കാരെ തിരുകി കയറ്റാനുള്ള യൂത്ത് കോണ്‍ഗ്രസിന്റേയും, വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയും നീക്കം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കൂരാച്ചുണ്ട് ഡിവൈഎഫ്‌ഐ മേഖല കമ്മിറ്റി.

ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ വഴി വാക്‌സിന്‍ ലഭിക്കാത്ത അടിയന്തിര പ്രധാന്യമുള്ള വിഭാഗങ്ങള്‍ക്കായി അനുവദിക്കപ്പെടുന്ന സ്‌പോട്ട് വാക്‌സിനേഷന്‍ സ്ലോട്ടുകള്‍ മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി സ്വന്തക്കാര്‍ക്ക് വീതം വെയ്ക്കുകയാണ് കൂരാച്ചുണ്ടിലെ യൂത്ത് കോണ്‍ഗ്രസ്.

വാക്‌സിന്‍ അര്‍ഹതപ്പെട്ടവര്‍ക്ക് എത്തുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് ഉറപ്പുവരുത്തണമെന്നും സ്വജനപക്ഷപാതം അവസാനിപ്പിക്കണമെന്നും ഡിവൈഎഫ്‌ഐ മേഖല കമ്മിറ്റി ആവശ്യപ്പെട്ടു.