കൂരാച്ചുണ്ടിൽ കോവിഡ് വ്യാപനം രൂക്ഷം; നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും, പഞ്ചായത്തില്‍ ഇന്ന് കൊവിഡ് പരിശോധന ക്യാമ്പുകള്‍


കൂരാച്ചുണ്ട്: പഞ്ചായത്തിൽ ട്രിപ്പിൾ ലോക് ഡൗൺ തുടരുമ്പോഴും കോവിഡ് വ്യാപനം കൂടിവരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ശക്തമാക്കാൻ പഞ്ചായത്തിൽ ചേർന്ന അടിയന്തരയോഗത്തിൽ തീരുമാനം. അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾ ചൊവ്വാഴ്ച മുതൽ രണ്ട് വരെ മാത്രമേ തുറന്നുപ്രവർത്തിക്കാൻ പാടുള്ളൂ.

ചൊവ്വാഴ്ച സെയ്‌ന്റ്‌ തോമസ് യു.പി. സ്കൂളിലും കരിയാത്തുംപാറ റബ്ബർ ഉത്‌പാദക സംഘത്തിലും കോവിഡ് പരിശോധന നടത്തും. വ്യാഴാഴ്ച കല്ലാനോട് സെയ്‌ന്റ്‌ മേരീസ് പാരീഷ് ഹാളിലും പരിശോധനയുണ്ടാകും.

എല്ലാ വാർഡിലും ആർ.ആർ.ടി. മീറ്റിംങ് ചേർന്ന് പ്രവർത്തനങ്ങൾ ഊർജിതമാക്കും. ഓൺലൈൻ മാർക്കറ്റിംങ്, വീട് കയറിയുള്ള കച്ചവടങ്ങൾ തുടങ്ങിയവ കർശനമായി നിരോധിച്ചിരിക്കുകയാണ്.