കൂരാച്ചുണ്ടില്‍ പൂച്ചകള്‍ വ്യാപകമായി ചത്തൊടുങ്ങുന്നതായി പരാതി; കാളങ്ങാലി ഭാഗത്ത് ചത്തത് 50ഓളം പൂച്ചകള്‍


കൂരാച്ചുണ്ട് പഞ്ചായത്തിലെ കാളങ്ങാലി ഭാഗത്ത് വീടുകളില്‍ വളര്‍ത്തു പൂച്ചകള്‍ വ്യാപകമായി ചത്തൊടുങ്ങുന്നതായി പരാതി. കാളങ്ങാലി ഭാഗത്ത് സമീപ ദിവസങ്ങളിലായി 50ഓളം പൂച്ചകള്‍ ചത്തതായാണു പരാതി.

കൂരാച്ചുണ്ട് വെറ്റിനറി ഡിസ്‌പെന്‍സറിയില്‍ പരാതി നല്‍കി. മൃഗസംരക്ഷണ വകുപ്പ് സംഭവത്തില്‍ തുടര്‍ നടപടികള്‍ ആരംഭിച്ചതായി അധീകൃതര്‍ അറിയിച്ചു.