കൂരാച്ചുണ്ടില്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ വ്യാപകമായതായി പരാതി; ലഹരി മാഫിയകള്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന ആവശ്യം ശക്തം
കൂരാച്ചുണ്ട്: കൂരാച്ചുണ്ട് മേഖലയില്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ വ്യാപകമായതായി പരാതി. ലഹരി വസ്തുക്കള്‍ വില്‍ക്കുന്ന സംഘങ്ങള്‍
കൂരാച്ചുണ്ട് അങ്ങാടിയിലും പരിസര പ്രദേശങ്ങളിലും പിടിമുറുക്കിയതായും ഇവര്‍ക്കെതിരെ നടപടി കാര്യക്ഷമമാവുന്നില്ലെന്നും പരാതി ഉയരുന്നു.
കൂരാച്ചുണ്ട് ഹൈസ്‌കൂള്‍ ഗ്രൗണ്ട് പരിസരം, അങ്ങാടിയിലെ ഒഴിഞ്ഞ ബില്‍ഡിങ്ങിലെ ഇടനാഴികള്‍, അതിഥി തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടങ്ങളുടെ പരിസരം എന്നിവ കേന്ദ്രീകരിച്ചാണ് വില്‍പ്പന നടക്കുന്നത്. ഇവിടങ്ങളില്‍ ഹാന്‍സിന്റ ഒഴിഞ്ഞ പാക്കറ്റുകള്‍ വ്യാപകമാണെന്നും പരാതി ഉയര്‍ന്നു. നിരോധിത ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.