കൂരാച്ചുണ്ടില്‍ ചരിത്രം തിരുത്തി എല്‍.ഡി.എഫ്; 22 വര്‍ഷങ്ങള്‍ക്കിപ്പുറം സി.ഡി.എസ് ഭരണം എല്‍.ഡി.എഫിന്


കൂരാച്ചുണ്ട്: കൂരാച്ചുണ്ടിലെ കമ്മ്യൂണിറ്റി ഡവല്പമെന്റ് സൊസൈറ്റി (സി.ഡി.എസ്) തിരഞ്ഞെടുപ്പില്‍ ചരിത്രം കുറിച്ച് എല്‍.ഡി.എഫ്. പഞ്ചായത്തില്‍ കുടുംബശ്രീ രൂപീകൃതമായതിന് ശേഷം ആദ്യമായാണ് സി.ഡി.എസ് തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് വിജയിക്കുന്നത്. 13 സീറ്റുള്ള പഞ്ചായത്തില്‍ എട്ട് സീറ്റുകളാണ് ഇത്തവണ എല്‍.ഡി.എഫ് സ്വന്തമാക്കിയത്.

ഇരുപത്തിരണ്ട് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് എല്‍.ഡി.എഫ് പഞ്ചായത്തിലെ സി.ഡി.എസ്സിന്റെ തലപ്പത്തെത്തുന്നത്. കൂരാച്ചുണ്ട്
പഞ്ചായത്തിലെ മുന്‍ അംഗമായ കാര്‍ത്തിക വിജയനെയാണ് ചെയര്‍പേഴ്‌സണായി തിരഞ്ഞെടുത്തിരിക്കുന്നത്. ജെതിന അനീഷാണ് വൈസ് ചെയര്‍പേഴ്‌സണ്‍.

യു.ഡി.എഫിന്റെ കൈവശമുണ്ടായിരുന്ന സി.ഡി.എസ് ഭരണം ഇതോടെ നഷ്ടമായി. കഴിഞ്ഞ വര്‍ഷ നേടിയതിനേക്കാള്‍ ഇരട്ടി സീറ്റ് നേടിയാണ് എല്‍.ഡി.എഫ് ഭരണം പിടിച്ചത്. യു.ഡി.എഫ് ഒമ്പതില്‍ നിന്ന് അഞ്ചിലേക്ക് ചുരുങ്ങി.