കൂരാച്ചുണ്ടില്‍ കർഷകദിനാചരണം: മികച്ച കർഷകരെ ആദരിച്ചു


കൂരാച്ചുണ്ട്: കൂരാച്ചുണ്ട് കൃഷിഭവന്റെ നേതൃത്വത്തിൽനടന്ന കർഷകദിനാചരണത്തിൽ മികച്ച കർഷകരെ ആദരിച്ചു. സച്ചിൻദേവ് എം.എൽ.എ. ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട അധ്യക്ഷനായി.

മികച്ച സമ്മിശ്രകർ‍ഷകൻ അബ്രഹാം സ്രാമ്പിക്കൽ, വനിതാകർഷക ഷൈലമ്മ തോമസ്, എസ്.സി. കർഷകൻ തങ്കപ്പൻ ചരളിയിൽ, പച്ചക്കറിക്കൃഷിയിലെ മികവിന് ദീപ ഷാജു കൊച്ചുവീട്ടിൽ, യുവകർഷകൻ തേജസ് ജോസഫ്, മീൻവളർത്തലിൽ സജി ജോസ് തെക്കയിൽ, കർഷകത്തൊഴിലാളി പ്രഭാകരൻ കൊടപ്പനത്തറ, മികച്ച കോഴികർഷക ബിജി സെബാസ്റ്റ്യൻ, ക്ഷീരകർഷകരായ ഡാന്റി ‍ജോസഫ് വട്ടുകുളത്തിൽ, ജോബി തോമസ് കടുകംമാക്കൽ എന്നിവരെ ആദരിച്ചു.

പഞ്ചായത്ത് സെക്രട്ടറി കെ.അബ്ദുറഹീം, വൈസ് പ്രസിഡന്റ് റസീന യൂസഫ്, ബ്ലോക്ക് അംഗം വി.കെ.ഹസീന, കൂരാച്ചുണ്ട് കൃഷി ഓഫീസർ എം.വിധു, അസി. എം.സി.ബീന, പഞ്ചായത്തംഗങ്ങളായ ഒ.കെ.അമ്മദ്, സിമിലി ബിജു, ഡാർലി എബ്രഹാം തുടങ്ങിയവർ പങ്കെടുത്തു.