കൂരാച്ചുണ്ടില്‍ കോവിഡ് വ്യാപനം; നടപടികള്‍ കൈക്കൊള്ളണമെന്ന് സിപിഐഎം കൂരാച്ചുണ്ട് ലോക്കല്‍ കമ്മിറ്റി


കൂരാച്ചുണ്ട്: കൂരാച്ചുണ്ട് പഞ്ചായത്തില്‍ കോവിഡ് പ്രതിരോധത്തിന് ആവശ്യമായ നടപടി ചെയ്യണമെന്ന് സിപിഐഎം കൂരാച്ചുണ്ട് ലോക്കല്‍ കമ്മിറ്റി. വീട്ടില്‍ ഐസൊലേഷന് സൗകര്യമില്ലാത്ത രോഗികള്‍ക്കാവശ്യമായ ഡിസിസി കള്‍ ആരംഭിക്കുകയും സര്‍വ്വകക്ഷി യോഗം വിളിച്ചു ചേര്‍ത്ത് കോവിഡ് പ്രതിരോധം ശക്തമാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും CPIM കൂരാച്ചുണ്ട് ലോക്കല്‍ കമ്മിറ്റി.

കൂരാച്ചുണ്ടിലെ സ്ഥിതിഗതികള്‍ ദിനംപ്രതി രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. രണ്ട് വാര്‍ഡുകള്‍ ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണായും രണ്ട് വാര്‍ഡുകള്‍ കണ്ടയെന്‍മെന്റ് സോണായും കലക്ടര്‍ പ്രഖ്യാപിച്ചു. എന്നാല്‍ പ്രാദേശിക തലത്തില്‍ ഏകോപനം നടത്താനോ വീട്ടില്‍ സൗകര്യമില്ലാത്ത രോഗികളെ പാര്‍പ്പിക്കാനാവശ്യമായ ഡിസിസികള്‍ ആരംഭിക്കാനോ ഉത്തരവാദിത്തപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനം തയ്യാറായിട്ടില്ല. ഇതിന് അടിയന്തിരമായ നടപടി കൈക്കൊള്ളണമെന്നാണ് ആവശ്യം.