കൂരാച്ചുണ്ടിന്റെ അഭിമാനം; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മികച്ച അന്വേഷണ ഉദ്യോഗസ്ഥനുള്ള പുരസ്‌കാരത്തിന് അര്‍ഹനായി ഡിവൈഎസ്പി വി.വി.ബെന്നി


കൂരാച്ചുണ്ട്: കേന്ദ്ര ആഭ്യന്തര മന്ത്രാലത്തിന്റെ മികച്ച അന്വേഷണ ഉദ്യോഗസ്ഥനുള്ള അവാര്‍ഡിന് അര്‍ഹനായി കൂരാച്ചുണ്ട് സ്വദേശി വി.വി.ബെന്നി. നിലവില്‍ സുല്‍ത്താന്‍ബത്തേരി ഡിവൈഎസ്പിയാണ്.

2003 ൽ പാനൂർ സബ്ബ് ഇൻസ്പെക്ടർ ഓഫ് പോലീസായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത് .തുടർന്ന് 2010 ൽ സർക്കിൾ ഇൻസ്പെക്ടറായും ,2020 ൽ ഡി.വൈ.എസ് പിയായും സ്ഥാനക്കയറ്റം ലഭിച്ചു. മികച്ച പോലീസ് സേവനത്തിന്‌ മുഖ്യമന്ത്രിയുടെ അവാർഡ് അടക്കം നിരവധി അംഗീകാരങ്ങൾ ഈ കാലയളിവിനുള്ളിൽ നേടിയിട്ടുണ്ട്.

കൊച്ചി മരട് ഫ്ലാറ്റ് കേസ്, ടി.പി.വധക്കേസ്, ഹാദിയ കേസ്, പെരുവണ്ണാമൂഴി സെക്സ് റാക്കറ്റ്, മാവോയിസ്റ്റ് കേസ്, മുട്ടിൽ മരം മുറി എന്നിവ വി.വി. ബെന്നി അന്വേഷണം നടത്തിയ കേസുകളിൽ പ്രധാനപ്പെട്ടതാണ്.

കൂരാച്ചുണ്ടിലെ കർഷക കുടുംബമായ വെള്ളാപ്പള്ളിൽ വർക്കി – മേരി ദമ്പതികളുടെ അഞ്ച് മക്കളിൽ ഇളയവനാണ് ബെന്നി . കല്ലാനോട് സെന്റ് മേരീസ് ഹൈസ്കൂൾ അദ്ധ്യാപിക ബെറ്റ്സിയാണ് ഭാര്യ. രണ്ട് കുട്ടികളുണ്ട്.