കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടം; രക്ഷപെട്ട വരുൺ സിംഗിന്റെ നില അതീവ ഗുരുതരം


 

ബംഗളൂരു: ഹെലികോപ്റ്റർ അപകടത്തിൽ പൊള്ളലേറ്റ ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ്ങിന്റെ നില അതീവ ഗുരുതരം. വിദഗ്‌ധ ചികിത്സക്കായി ബംഗളൂരുവിലേക്ക് മാറ്റി. ശരീരത്തിൽ 85 ശതമാനത്തിലധികം പൊള്ളലേറ്റിട്ടുണ്ട്. സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ഉള്‍പ്പെടെ 13 പേര്‍ കൊല്ലപ്പെട്ട ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ നിന്ന് രക്ഷപെട്ട ഏക വ്യക്തി വരുൺ സിങ്ങാണ്. ഇനിയുള്ള 48 മണിക്കൂര്‍ നിര്‍ണായകമാണെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചു.

ഇന്നലെ കുന്നൂരിൽ നടന്ന ഹെലികോപ്റ്റർ അപകടത്തിൽ പൊള്ളലേറ്റ ഇദ്ദേഹത്തെ ഉടനെ തന്നെ വെല്ലിങ്ടണിലെ സൈനിക ആശുപത്രിയിലേക്ക് കൊണ്ട് പോവുകയായിരുന്നു. ഇന്ന് കോയമ്ബത്തൂരിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. നില അതീവ ഗുരുതരമായതിനാലാണ് പിന്നീട് ബംഗളൂരുവിലേക്ക് മാറ്റിയത്.

തേജസ് യുദ്ധവിമാനം പറത്തുന്നതിനിടയില്‍ ഉണ്ടായ സാങ്കേതിക പ്രശ്നങ്ങള്‍ അസാമാന്യ ധൈര്യത്തോടെ കൈകാര്യം ചെയ്ത വാൻ ദുരന്തം ഒഴിവാക്കിയതിന് രാജ്യം ധീരതയ്ക്കുള്ള ശൗര്യചക്ര പുരസ്‌കാരം നൽകി ആദരിച്ചിരുന്നു.