കൂത്തുപറമ്പില്‍ എക്സൈസ് പരിശോധന; 2500 ലിറ്റര്‍ വാഷ് പിടികൂടി
കണ്ണൂര്‍: കൂത്തുപറമ്പില്‍ എക്സൈസ് പരിശോധന നടത്തി. വാഷും, വാറ്റുപകരണങ്ങളും പിടികൂടി. 25000 ലിറ്റര്‍ വാഷാണ് കേന്ദ്രത്തില്‍ നിന്നും പിടിച്ചെടുത്തത്. 10 ബാരലുകളിലായി കുറ്റിക്കാട്ടിലായിരുന്നു ഇവ ഒളിപ്പിച്ചിരുന്നത്. വാറ്റാനുള്ള പാത്രങ്ങള്‍ ഉള്‍പ്പെടെയുള്ള സാമഗ്രികള്‍ അതിന്റെ പരസരത്തു നിന്നാണ് പിടിച്ചെടുത്തത്. ധാന്യങ്ങളും, പഴങ്ങളും ഉപയോഗിച്ചാണ് വാഷ് നിര്‍മ്മിച്ചിരിക്കുന്നതെന്നും, ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയെന്നും പോലീസ് അറിയിച്ചു.
എക്സൈസ് റെയിഞ്ച് പ്രിവന്റീവ് ഓഫീസര്‍ നിസാര്‍.കെ, എക്സൈസ് സര്‍ക്കിള്‍ ഓഫീസിലെ സിവില്‍ എക്സൈസ് ഓഫിസര്‍മാരായ ജിനേഷ് നരിക്കോടന്‍, കൂത്തുപറമ്പ് എക്സൈസ് റെയിഞ്ച് സിവില്‍ എക്സൈസ് ഓഫീസര്‍മാരായ രോഷിത്ത്. പി, ഷാജി അളോക്കന്‍, സുനീഷ് കിള്ളിയോട്ട്, പ്രജീഷ് കോട്ടായി, ജലീഷ്. പി , ശജേഷ്. സി. കെ വനിത സി. ഇ.ഒ ഷീബ. കെ. പി , എക്സൈസ് ഡ്രൈവര്‍ ഷംജിത്ത്. എന്‍ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.