കൂത്താളി വൊക്കേഷണല്‍ ഹയര്‍ സെക്കന്റിറി സ്‌കൂളിലെ ഉന്നത വിജയികളെ അനുമോദിച്ചു


പേരാമ്പ്ര: എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ കൂത്താളി വൊക്കേഷണല്‍ ഹയര്‍ സെക്കന്റിറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു ഉദ്ഘാടനം ചെയ്തു. കൂത്താളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ ബിന്ദു അദ്ധ്യക്ഷത വഹിച്ചു

കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്തിയ ചടങ്ങില്‍ പ്രിന്‍സിപ്പിള്‍ കെ.എം റീന, പി.ടി.എ പ്രസിഡന്റ് കെ.യൂസഫ്, ഷിബിത, ജോളി.സി.പി, ജറിഷ്.കെ എന്നിവര്‍ സംസാരിച്ചു. ഹെഡ്മിസ്ട്രസ് സുജാത.പി സ്വാഗതവും നാസര്‍.പി.പി നന്ദിയും പറഞ്ഞു.