കൂത്താളി ഗ്രാമപഞ്ചായത്തില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് മരണങ്ങള്‍ 25: കൂടുതല്‍ പേര്‍ മരിച്ചത് മൂരികുത്തിയില്‍


പേരാമ്പ്ര: കൂത്താളി ഗ്രാമപഞ്ചായത്തില്‍ ഇതുവരെ റിപ്പോര്‍ട്ടു ചെയ്ത കോവിഡ് മരണങ്ങള്‍ ഇരുപത്തിയഞ്ചായി. ഒന്നാം വാര്‍ഡായ മൂരികുത്തിയിലാണ് ഏറ്റവുമധികം ആളുകള്‍ മരിച്ചത്. നാല് കോവിഡ് മരണങ്ങളാണ് മൂരികുത്തിയില്‍ റിപ്പോര്‍ട്ടു ചെയ്തത്.

കണ്ണോത്ത് (വാര്‍ഡ് ആറ്), പുലിക്കോട്ട് (വാര്‍ഡ് പത്ത്) ഈരാഞ്ഞീമ്മല്‍ (13) വാര്‍ഡുകളില്‍ മൂന്നുവീതം കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. പൈതോത്ത് ഇതുവരെ കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

മറ്റ് വാര്‍ഡുകളില്‍ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് മരണങ്ങള്‍:

കമ്മോത്ത് – 1
കൂത്താളി -2
കരിമ്പിലമൂല-1
വിളയാട്ടുകണ്ടി -2
തണ്ടോറപ്പാറ-1
കൊരട്ടി-2
പനക്കാട്-1
പുലിക്കോട്ട്-3
കൂത്താളി തെരു-2
ഈരാഞ്ഞീമ്മല്‍- 3

കേന്ദ്രസര്‍ക്കാറിന്റെ പുതിയ മാനദണ്ഡപ്രകാരം കോവിഡ് സ്ഥിരീകരിച്ച് 30 ദിവസത്തിനുള്ളിലുള്ള മരണങ്ങള്‍ കോവിഡ് മരണങ്ങളായി കണക്കാക്കണം. ഇപ്രകാരമുള്ള മരണങ്ങളും കൂടി ഉള്‍ക്കൊള്ളിച്ചാല്‍ മരണസംഖ്യ ഇനിയും കൂടാനിടയുണ്ട്.