കൂത്താളി ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡില്‍ ഭക്ഷ്യപച്ചക്കറി കിറ്റ് വിതരണം ചെയ്തു


കൂത്താളി; കൂത്താളി ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡ് RRT സമിതിയും എട്ടാം വാര്‍ഡ് സമിതിയും സംയുക്തമായി കൊറോണ രോഗവ്യാപനത്തിന്റെ ഭാഗമായുള്ള ലോക് ഡൗണ്‍ മൂലം തൊഴിലെടുക്കാന്‍ കഴിയാത്തവര്‍ക്കും ദുരിതമനുഭവിക്കുന്നവര്‍ക്കും പല വ്യഞ്ജനപച്ചക്കറി കിറ്റുകള്‍ വിതരണം ചെയ്തു. വാര്‍ഡ് മെമ്പര്‍ കൂത്താളി പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ രാജശ്രീ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് സെക്രട്ടറി രാമദാസന്‍, RRT കോര്‍ഡിനേറ്റര്‍ മനോജ് കോടേരി, വി.വി.രഘുനാഥന്‍ എന്നിവര്‍ സംസാരിച്ചു.