കൂത്താളിയും നൊച്ചാടും ഉള്‍പ്പെടെ പേരാമ്പ്ര മണ്ഡലത്തിലെ നാല് പഞ്ചായത്തുകള്‍ കാറ്റഗറി ‘ഡി’യില്‍; ഇളവുകള്‍, നിയന്ത്രണങ്ങള്‍ എന്തെല്ലാം? നോക്കാം വിശദമായി


പോരാമ്പ്ര: പേരാമ്പ്ര മണ്ഡലത്തിലെ ചില പഞ്ചായത്തുകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്നതിനാല്‍ നിയന്ത്രണങ്ങളില്‍ മാറ്റം. പ്രദേശത്ത് വ്യാഴാഴ്ച മുതല്‍ (ജൂലൈ 22 ) നിയന്ത്രണങ്ങള്‍ കടുപ്പിക്കും. ടി പി ആര്‍ 15ശതമാനത്തിന് മുകളിലുള്ള കാറ്റഗറി ഡിയില്‍ ഉള്‍പ്പെടുന്ന പഞ്ചായത്തുകളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ നിലവില്‍ വരും.

ഇത് പ്രകാരം പേരാമ്പ്ര മണ്ഡലത്തിലെ നാല് പഞ്ചായത്തുകള്‍ ടി പി ആര്‍ 15 ശതമാനത്തിന് മുകളിലായതിനാല്‍ കാറ്റഗറി ഡിയിലാണ് ഉള്‍പ്പെടുന്നത്. പ്രദേശത്ത് യാതൊരു കൂടിച്ചേരലുകളും അനുവദനീയമല്ല.

കാറ്റഗറി ഡി ( ടി പി ആര്‍ 15 ശതമാനത്തിന് മുകളില്‍)
1. കൂത്താളി 23.5%
2. അരിക്കുളം 20.3ശതമാനം
3. ചങ്ങരോത്ത് 15.8 %
4. നൊച്ചാട് 15.5 %

അനുവദിക്കപ്പെട്ടത്

  • ഈ പ്രദേശങ്ങളില്‍ ഭക്ഷ്യ വസ്തുക്കളും മരുന്നുകളും ഉള്‍പ്പെടെയുള്ള ആവശ്യ സാധനങ്ങളുടെ വില്‍പ്പന കേന്ദ്രങ്ങള്‍ മാത്രം. ( രാവിലെ 7:00 മുതല്‍ വൈകീട്ട് 8:00 വരെ )
  • ഹോട്ടലുകളില്‍ ഹോം ഡെലിവറി മാത്രം.
  • തിങ്കള്‍ മുതല്‍ വെള്ളി വരെ ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നതായിരിക്കും