കൂത്താളി ആശാരികണ്ടി തറമ്മല്‍ കാര്‍ത്തികിന് ഇനി സ്വന്തം വീട്; സ്‌നേഹവീടിന്റെ താക്കോല്‍ കൈമാറി പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു


പേരാമ്പ്ര: കൂത്താളി ആശാരികണ്ടി തറമ്മൽ കാർത്തികിന് നിർമിച്ചുനൽകിയ സ്നേഹ വീടിന്റെ താക്കോൽദാനം പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. ബാബു നിർവഹിച്ചു. കൂത്താളി സുരക്ഷ പെയിൻ ആൻഡ്‌ പാലിയേറ്റീവ് കെയർ സൊസൈറ്റിയും കൂത്താളി വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ അധികൃതരും സംയുക്തമായാണ് വീട് നിർമിച്ച് നൽകിയത്.

കൂത്താളി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ബിന്ദു അധ്യക്ഷയായി. പി.ടി. സുനിൽ കുമാർ, സത്യനാഥൻ കോറോത്ത്, ബി. ബിശ്വജിത്ത്, എ.കെ. ബാലൻ, കെ.എസ്. റീന, പി. സുജാത, പി.കെ. ഷിബിത, പി. ഷിംന, കെ.എം. ബാലകൃഷ്ണൻ, വി.കെ. ബാബു, സി.പി. പ്രകാശൻ എന്നിവർ സംസാരിച്ചു.