കൂത്താളിയില്‍ ഓവുചാല്‍ നിര്‍മ്മാണം ഇഴയുന്നു; ജനങ്ങള്‍ ദുരിതത്തില്‍


പേരാമ്പ്ര: പേരാമ്പ്രയില്‍ ഓവുചാലിന്റെ നിര്‍മ്മാണം ഇഴയുന്നത് ജനങ്ങളെ ദുരിതത്തിലാക്കുന്നു. റോഡ് നവീകരണത്തിന്റെ ഭാഗമായാണ് ഒാവുചാല്‍ പുതുക്കി നിര്‍മ്മിക്കുന്നത്.

അക്ഷയകേന്ദ്രവും പച്ചക്കറി മാര്‍ക്കറ്റും ഉള്‍പ്പെടുന്ന പ്രദേശത്താണ് ഓവുചാല്‍ നിര്‍മ്മാണം പാതിവഴിയാക്കിയിട്ടിരിക്കുന്നത്. ഇതുമൂലം യാത്ര തടസ്സം നേരിടുന്നതിനാല്‍ ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്.

ഓവുചാലിന്റെ നിര്‍മ്മാണം എത്രയും പെട്ടെന്ന് പരിഹരിക്കണമെന്നാവശ്യപ്പെട്ട് വകുപ്പു മേധാവികള്‍ക്ക് യുഡിഎഫ് കൂത്താളി മണ്ഡലം ചെയര്‍മാന്‍ സി. പ്രേമന്‍ നിവേദനം നല്‍കി. കൂടാതെ പൊതു മരാമത്ത് മന്ത്രിക്കും അധികൃതര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.