കൂത്താളിയിലെ പെന്‍ഷന്‍ ഗുണഭോക്താക്കളുടെ ശ്രദ്ധയ്ക്ക്; റേഷന്‍ കാര്‍ഡ് ബി.പി.എല്ലാണോ? രേഖ പഞ്ചായത്തില്‍ സമര്‍പ്പിക്കണം


കൂത്താളി: പഞ്ചായത്തില്‍ നിന്നും സാമൂഹ്യ സുരക്ഷ പെന്‍ഷനുകളായ വാര്‍ദ്ധക്യ കാല പെന്‍ഷന്‍, ഭിന്നശേഷിക്കാര്‍ക്കായുള്ള പെന്‍ഷന്‍, വിധവാപെന്‍ഷന്‍ എന്നിവ കൈപ്പറ്റുന്നവരുടെ ബി.പി.എല്‍ വിവരങ്ങള്‍ സേവന ആപ്ലിക്കേഷനില്‍ അടിയന്തിരമായി രേഖപ്പെടുത്തേണ്ടതിനാല്‍ ഇത് തെളിയിക്കുന്ന രേഖ ഉടന്‍തന്നെ പഞ്ചായത്തില്‍ സമര്‍പ്പിക്കേണ്ടതാണ്.

ഗുണഭോക്താക്കള്‍ ബി.പി.എല്‍ ആണെങ്കില്‍ അവരുടെ പേര് ഉള്‍പ്പെട്ട റേഷന്‍കാര്‍ഡിന്റെ കോപ്പിയോ, പഞ്ചായത്തില്‍ ലഭ്യമായ ബി.പി.എല്‍ ലിസ്റ്റ് ക്രമനമ്പറോ വെള്ളിയാഴ്ചയ്ക്കകം (21.01.22) പഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്.