കൂത്താളിയിലെ ദുരന്തമുഖങ്ങളില്‍ കരുത്തായി ഇനി ഇവരുണ്ട്; കൂത്താളി ഗ്രാമ പഞ്ചായത്ത് ദുരന്തനിവാരണസേന ഫ്ലാഗ് ഓഫ് ചെയ്തു


പേരാമ്പ്ര: കൂത്താളി ഗ്രാമ പഞ്ചായത്ത് ദുരന്തനിവാരണസേന ഫ്ലാഗ് ഓഫ് ചെയ്തു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു ഫ്ലാഗ് ഓഫ് കര്‍മ്മം നിര്‍വ്വഹിച്ചു.

ഗ്രാമപഞ്ചായത്ത് പരിധിയിലെ ദുരന്തമുഖങ്ങളില്‍ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കാന്‍ സ്വയം സന്നന്ധരായ യുവാക്കളെ ഉള്‍പ്പെടുത്തിക്കൊണ്ട് ദുരന്തനിവാരണസേന രൂപീകരിച്ചു. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്കെ.കെ ബിന്ദു അദ്ധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സി.എം സനാതനന്‍, പി.ടി അഷ്റഫ്, ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍മാരായ വി.ഗോപി, ടി. രാജി, പി. നളിനി, അംഗങ്ങളായ കെ വി കുഞ്ഞമ്മദ് പൂളക്കണ്ടി, പി.കെ. ഷൈനി, പി.ആര്‍ സാവിത്രി, ബിന്ദു, കെ.പി സജീഷ്, ശ്രീവിലാസ് വിനോയ്, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ കെ.എം ബാലകൃഷ്ണന്‍, മോഹന്‍ദാസ് ഓണിയില്‍, കില ഫാക്വല്‍റ്റി സത്യന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.