കൂത്താളിയിലെ തയുള്ളപറമ്പ് പാറച്ചാലിൽ റോഡ് ഉദ്ഘാടനം ചെയ്തു


പേരാമ്പ്ര: കൂത്താളി ഗ്രാമപഞ്ചായത്ത് നാലാം വാർഡിലെ തയുള്ളപറമ്പ് പാറച്ചാലിൽ റോഡ് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ബിന്ദു ഉദ്ഘാടനം ചെയ്തു.

വാർഡ് മെമ്പർ വി. ഗോപി അധ്യക്ഷത വഹിച്ചു .വൈസ് പ്രസിഡന്റ് വി.എം. അനൂപ് കുമാർ, മെമ്പർമാരായ നളിനി ടീച്ചർ, സജീഷ്, രാഷ്ട്രീയ പാർട്ടി പ്രധിനിധികളായ കെ.എം. ബാലകൃഷ്ണൻ, ടി.പി. സോമൻ, പി. രവി, ടി.പി. നാരായണൻ എന്നിവർ സംസാരിച്ചു. വാർഡ് കൺവീനർ പി.സി. സുനീഷ് സ്വാഗതവും റിജിന നന്ദിയും പറഞ്ഞു.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.