കൂത്താളിയിലെ കണ്ണി പൊയില്‍ വണ്ണത്താംമൂഴി റോഡ് ഗതാഗതത്തിനായി തുറന്നു കൊടുത്തു


പേരാമ്പ്ര: കൂത്താളി പഞ്ചായത്ത് രണ്ടാം വാര്‍ഡ് കണ്ണി പൊയില്‍ വണ്ണത്താംമൂഴി റോഡ് (പുല്യോട്ട് മുക്ക് ഭാഗം) ഗതാഗതത്തിനായി തുറന്നു കൊടുത്തു. ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി റോഡിന്റെ കോണ്‍ക്രീറ്റ് പൂര്‍ത്തീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ബിന്ദു ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡന്റ് പി.എം അനൂപ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ രാഗിത കിഴക്കയില്‍ സ്വാഗതവും പറഞ്ഞു. കെ.ആയിഷ ടീച്ചര്‍, ഷിജു പുല്യോട്ട്, പി.കെ ശ്രീധരന്‍, കൃഷണന്‍കുട്ടി തുണ്ടിക്കല്‍, സൂപ്പി ഹാജി, അമ്മദ് മാസ്റ്റര്‍, കുമാരന്‍ പുല്യോട്ട്, ഷീബ രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.