കുവൈത്തില്‍ മലയാളി കോവിഡ് ബാധിച്ചു മരിച്ചു


കോഴിക്കോട്: കുവൈത്തില്‍ മലയാളി കോവിഡ് ബാധിച്ചു മരിച്ചു. പത്തനംതിട്ട മല്ലപ്പള്ളി, പുതുച്ചേരി തൈക്കൂട്ടത്തില്‍ പരേതനായ രാജപ്പപണിക്കരുടെ മകനും ഫേസ് ഇന്റര്‍നാഷണല്‍ കണ്‍സള്‍ട്ടന്‍സി ഡ്രാഫ്റ്റ്മാനുമായിരുന്ന അജികുമാരന്‍ നായര്‍ ആണ് മരിച്ചത്.

കോവിഡ് ബാധിതനായി ജഹറ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച വെളുപ്പിനെ 1.30 നാണ് മരിച്ചത്. ഭാര്യ രാജി ചന്ദ്ര. മക്കള്‍: അര്‍ജുന്‍, അശ്വിന്‍.

ഫോക്കസ് കുവൈത്ത് യൂണിറ്റ് 2-ലെ സജീവ അംഗവും മുന്‍ ജോയിന്റ്‌ ട്രഷറര്‍, ഓഡിറ്റര്‍, വെല്‍ഫെയര്‍ ജോയിന്റ്‌ കണ്‍വീനര്‍ എന്നീ പദവികള്‍ വഹിച്ചിരുന്നു. ഫോക്കസ് കുവൈത്ത് അനുശോചനം അറിയിച്ചു. സംസ്‌കാരം കോവിഡ് മാനദണ്ഡപ്രകാരം സുലൈബിക്കാത്ത് ശ്മശാനത്തില്‍ നടത്തി.