നാദാപുരം സ്വദേശിനി ഖത്തറില്‍ കുളിമുറിയില്‍ ഷോക്കേറ്റ് മരിച്ച നിലയില്‍


നാദാപുരം: നാദാപുരം സ്വദേശിനിയായ യുവതി ഖത്തറില്‍ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. നാദാപുരം വാണിമേല്‍ ചേന്നാട്ട് സുബൈര്‍-ഖമര്‍ലൈല ദമ്പതികളുടെ മകള്‍ ലഫ്‌സിന സുബൈര്‍(28)ആണ് മരിച്ചത്.

ഐൻ ഖാലിദിലെ വീട്ടിൽ കുളിമുറിയിൽ വച്ച് ഷോക്കേറ്റതാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. ബുധനാഴ്ച രാത്രിയാണ് അപകടമുണ്ടായത്. ഏറെ സമയമായിട്ടും കുളിമുറിയിൽ നിന്ന് പുറത്തുവരാത്തതിനെ തുടർന്ന് വാതിൽ തുറന്നപ്പോൾ മരിച്ചുകിടക്കുകയായിരുന്നു. കുളിമുറിയിലെ വാട്ടർ ഹീറ്ററിൽനിന്ന് ഷോക്കേറ്റതാണെന്നാണ് ലഭ്യമായ വിവരം.

മൃതദേഹം ഹമദ് ആശുപത്രി മോർച്ചറിയിൽ. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടക്കുന്നുണ്ട്. തുടർനടപടികൾക്കായി കെഎംസിസി പ്രവർത്തകർ രംഗത്തുണ്ട്.

ഭർത്താവ് മീത്തലെപീടികയിൽ സഹീർ ദോഹയിൽ സ്വന്തമായി ബിസിനസ് നടത്തുകയാണ്. മക്കൾ : അദാൻ മുഹമ്മദ് സഹീർ,ഐദ ഖദീജ,ഐദിൻ ഉസ്മാൻ.