കുളത്തില്‍ കുളിക്കാന്‍ പോയ 22കാരിയെ കെട്ടിയിട്ട് പീഡിപ്പിക്കാന്‍ ശ്രമം


തിരുവനന്തപുരം: കുളത്തില്‍ കുളിക്കാന്‍ പോയ 22 കാരിയെ കെട്ടിയിട്ട് പീഡിപ്പിക്കാന്‍ ശ്രമം. തിരുവനന്തപുരം കല്ലമ്പലം മുത്താനയിലാണ് സംഭവം.

വീടിനടുത്തുള്ള ബന്ധുവിന്റെ വീട്ടിലെ കുളത്തിലാണ് പെണ്‍കുട്ടി സ്ഥിരമായി കുളിക്കുകയും അലക്കുകയും ചെയ്തിരുന്നത്. ഇന്നലെ ബന്ധുവീട്ടില്‍ എത്തിയപ്പോള്‍ അവിടെ ആരും ഉണ്ടായിരുന്നില്ല. ഈ സമയം വീട് തിരക്കി അപരിചിതനായ ഒരാളെത്തി. ഇയാള്‍ മടങ്ങി അല്‍പ്പസമയത്തിനുള്ളില്‍ നാലുപേര്‍ അവിടെ എത്തി യുവതിയുടെ കയ്യും കാലും കെട്ടി വായില്‍ ഷാള്‍ തിരുകിയശേഷം പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. പിടിവലിക്കിടയില്‍ ഭിത്തിയില്‍ തലയടിച്ച് യുവതിയുടെ ബോധം നഷ്ടമായതോടെ യുവാക്കള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

പെണ്‍കുട്ടി ഏറെ നേരം കഴിഞ്ഞും തിരിച്ചുവരാതായതോടെ അമ്മ അന്വേഷിച്ചെത്തിയപ്പോളാണ് അബോധാവസ്ഥയില്‍ കുട്ടിയെ കണ്ടത്. പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ ചികിത്സ നല്‍കിയശേഷം വിദഗ്ധ പരിശോധനക്കായി യുവതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. 35 വയസു പ്രായം വരുന്ന കറുത്ത നിറമുള്ളയാളാണ് ആക്രമിച്ചതെന്നാണ് യുവതി പറയുന്നത്.