കുറ്റ്യാടി പാതിരിപറ്റയില്‍ പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ


കുറ്റ്യാടി: പാതിരിപ്പറ്റയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പെൺകുട്ടിയുടെ പിതാവിന്റെ സുഹൃത്ത് അറസ്റ്റിൽ. മാർത്താണ്ഡം സ്വദേശി രതീഷിനെയാണ് (22) തിരുനൽവേലി തൂത്തുക്കുടി ചെട്ടിവിളയിൽ നിന്ന് തമിഴ്നാട് പൊലീസിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്തത്.

ജില്ലാ പൊലീസ് മേധാവി ഡോ. ശ്രീനിവാസിന്റെ നിർദേശപ്രകാരം ഇൻസ്പെക്ടർ കെ. രാജീവ്കുമാർ, എസ്ഐ ആർ.സി.ബിജു, എഎസ്ഐമാരായ പി. മനോജ്, കെ.വി. അഷറഫ്, എസ് സിപിഒമാരായ രജീഷ്, രജനി, സിപിഒ റിയാസ് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നവംബറിലാണ് പെൺകുട്ടിയെ വീട്ടിൽ ആരുമില്ലാത്ത സമയത്ത് പീഡിപ്പിച്ചത്. പോക്സോ കോടതി റിമാൻഡ് ചെയ്തു.