കുറ്റ്യാടി ചുരത്തില്‍ കാറില്‍ യുവാവ് തീകൊളുത്തിയ നിലയില്‍


കുറ്റ്യാടി: കുറ്റ്യാടി ചുരത്തിനടുത്ത് ചൂരനി റോഡില്‍ കാറില്‍ യുവാവ് തീകൊളുത്തിയ നിലയില്‍. വയനാട് മക്കിയാട് സ്വദേശി മുഹമ്മദ് അബ്ദുള്‍ മന്നന്‍ (34)ആണ് തീ കൊളുത്തിയ നിലയില്‍ കണ്ടെത്തിയത്. ഇന്ന് വൈകീട്ട് മൂന്നരയ്ക്കാണ് സംഭവം. വിദഗ്ദ ചികിത്സയ്ക്കായി യുവാവിനെ കോഴിക്കോട് മെഡിക്കല്‍ കേളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കാറില്‍ വെച്ച് പെട്രോള്‍ ഒഴിച്ചായിരുന്നു തീ കൊളുത്തിയത്. എന്നാല്‍ തീ വ്യാപിക്കാത്തതിനാല്‍ നിസാരമായി പൊള്ളലേറ്റിട്ടുള്ളൂ. നിര്‍ത്തിയിട്ട കാറില്‍നിന്ന് പുക കണ്ടതോടെ നാട്ടുകാര്‍ ഓടിയെത്തി ഇയാളെ രക്ഷിച്ചിക്കുകയായരുന്നു. കാറ് ഭാഗികമായി കത്തി നശിച്ചു.

കാറിന്റെ ചില്ലുകള്‍ തകര്‍ത്താണ് യുവാവവിനെ പുറത്തെടുത്തത്. പെട്രോളൊഴിച്ച് തീകൊളുത്താനിടയാക്കിയതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ചോദ്യങ്ങളോടൊന്നും യുവാവ് പ്രതികരിച്ചിട്ടില്ല.