കുറ്റ്യാടി അമ്പലത്തുകുളങ്ങര കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന് നേരെ പെട്രോള്‍ ബോംബ് എറിഞ്ഞു (വീഡിയോ കാണാം)
കുറ്റ്യാടി: അമ്പലത്തുകുളങ്ങരയില്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞു. ബോംബേറില്‍ ജനല്‍ച്ചില്ലുകള്‍ പൂര്‍ണ്ണമായി തകര്‍ന്നു.
തീവ്രത കുറഞ്ഞ ബോംബാണ് എറിഞ്ഞത് എന്നതിനാല്‍ വലിയ നാശനഷ്ടങ്ങളില്ല. ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു ആക്രമണം. കുറ്റ്യാടി സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
ഓഫീസിന് നേരെ ഇരുട്ടിന്റെ മറവില്‍ ബോംബെറിഞ്ഞത് സി.പി.എമ്മാണെന്ന് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം പ്രതികരിച്ചു. അക്രമം അഴിച്ചുവിടുന്നത് സി.പി.എം അവസാനിപ്പിച്ചില്ലെങ്കില്‍ കോണ്‍ഗ്രസിന് തിരിച്ചടിക്കേണ്ടിവരുമെന്ന് ഡി.സി.സി പ്രസിഡന്റ് പറഞ്ഞു.
വിമാനത്തില്‍ വച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചതിന് ശേഷമാണ് സംസ്ഥാനത്ത് വ്യാപകമായി അക്രമങ്ങള്‍ ആരംഭിച്ചത്.