കുറ്റ്യാടിയിൽ സിപിഎം പ്രവർത്തകന് കുത്തേറ്റു
കോഴിക്കോട്: കുറ്റിയാടി വേളത്ത് സിപിഎം പ്രവര്‍ത്തകന് കുത്തേറ്റു. നെട്ടൂര്‍ സ്വദേശി മനോജിനാണ് കുത്തേറ്റത്. മനോജിന് തലയ്ക്കാണ് പരിക്കേറ്റത്. ഉടൻ തന്നെ കുറ്റ്യാടി ഗവ.താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
അക്രമത്തിന് പിന്നില്‍ ലീഗ് പ്രവര്‍ത്തകരാണെന്ന് സിപിഎം ആരോപിച്ചു. മുസ്ലിം ലീഗ് പ്രവർത്തകനായ തട്ടാൻകണ്ടി സിറാജാണ് കുത്തിയത്. വേളത്തും, വയനാട്ടിലും പോലീസിനെ ആക്രമിച്ച കേസുകൾ ഉൾപ്പടെ നിരവധി ക്രിമിനൽ കേസുകളിൽ ഇയാൾ പ്രതിയാണ്.
വെള്ളിയാഴ്ച രാത്രി 8.30 ന് വേളം പൂമുഖത്ത് കടയ്ക്ക് മുന്നിൽ ബൈക്ക് നിർത്തി ചായ കുടിക്കുകയായിരുന്ന മനോജനെ കാറിലെത്തിയ സിറാജ് ഇടിക്കുകയായിരുന്നു. നിലത്ത് വീണ മനോജനും നാട്ടുകാരും സിറാജുമായി തർക്കം നടക്കുകയും അടുത്തുള്ള കടയിൽ നിന്ന് സോഡ കുപ്പി പൊട്ടിച്ച് സിറാജ് മനോജിന്റെ തലയ്ക്ക് കുത്തുകയുമായിരുന്നു.