കുറ്റ്യാടിയിൽ യു ഡി എഫിന് ലീഡ് ; പാറയ്ക്കൽ അബ്ദുള്ള 3220 വോട്ടിന് മുന്നിൽ


കുറ്റ്യാടി: വോട്ടെണ്ണലിൻ്റെ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ കുറ്റ്യാടി മണ്ഡലത്തിൽ യുഡിഎഫിന് മേൽക്കൈ. യു ഡി എഫ് സ്ഥാനാർത്ഥി പാറയ്ക്കൽ അബ്ദുള്ള 3220 വോട്ടുകൾക്കാണ് മുന്നിൽ നിൽക്കുന്നത്.

എൽ ഡി എഫ് സ്ഥാനാർത്ഥി കുഞ്ഞമ്മദ് കുട്ടിയാണ് രണ്ടാമതുള്ളത്. വോട്ടെണ്ണലിൻ്റെ ആദ്യ ഘട്ടത്തിൽ മാത്രമാണ് എൽ ഡി എഫ് സ്ഥാനാർത്ഥി ലീഡ് ചെയ്തിരുന്നത്.
മാണികോൺഗ്രസിന് അനുവദിച്ച മണ്ഡലമായിരുന്നു കുറ്റ്യാടി. എന്നാൽ പിന്നീട് മണ്ഡലത്തിൽ എൽ ഡി എഫ് തന്നെ മത്സരിക്കാൻ തീരുമാനിക്കുകയായിരുന്നു. വോട്ടെണ്ണലിൻ്റെ ആദ്യഘട്ടം മുതൽ ബി ജെ പി മണ്ഡലത്തിൽ മൂന്നാം സ്ഥാനത്താണ്.